IPPB–Niva Bupa Health Insurance Plan
നമ്മുടെ
രാജ്യത്ത് ആശുപത്രി ചിലവുകൾ നിരന്തരം
വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ,
രോഗങ്ങളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ആരോഗ്യ ഇൻഷുറൻസ് ഇന്ന് ഒരു അനിവാര്യതയാണ്. മെഡിക്കൽ അടിയന്തര ഘട്ടങ്ങളിൽ
അത്യാവശ്യമായ സാമ്പത്തിക പിന്തുണ നൽകാൻ ആരോഗ്യ ഇൻഷുറൻസ് നിങ്ങളെ സഹായിക്കുന്നു. രോഗങ്ങൾ,വാഹനങ്ങൾ
മൂലം ഉള്ള അപകടസാധ്യതകളും
അനിശ്ചിതത്വങ്ങളും ജീവിതത്തിന്റെ ഭാഗമാണ്. ഈ കാലഘട്ടത്തിൽ ഒരിക്കലും രോഗത്തെയോ
സംഭവിക്കാവുന്ന അപകടങ്ങളയോ തടഞ്ഞു നിർത്താൻ സാധിക്കില്ല. പക്ഷേ സാമ്പത്തികമായി
തയ്യാറെടുപ്പുകൾ ചെയ്യാൻ ഒരാൾക്ക് തീർച്ചയായും കഴിയും. അനിശ്ചിതമായ ആരോഗ്യ
അപകടസാധ്യതകൾക്കെതിരെ സാമ്പത്തികമായി തയ്യാറെടുക്കാനുള്ള ഒരു മാർഗം ആരോഗ്യ
ഇൻഷുറൻസ് വാങ്ങുക എന്നതാണ്.
ഇൻഷ്വർ
ചെയ്തയാൾക്ക് ഉണ്ടാകുന്ന മെഡിക്കൽ ചെലവുകൾക്കായി പണം നൽകുന്ന ഇൻഷുറൻസ് പരിരക്ഷയാണ്
ആരോഗ്യ ഇൻഷുറൻസ്. ആരോഗ്യ ഇൻഷുറൻസ് വാങ്ങുന്നത് സാമ്പത്തിക ആസൂത്രണത്തിന്റെ
അവിഭാജ്യ ഘടകമാണ്.
ഇവിടെ
വിശദീകരിക്കുന്നത് പോസ്റ്റ് ഓഫീസ് ഹെൽത്ത് ഇൻഷുറൻസിനെ പറ്റിയാണ്.
നിവ ബുപാ ഇൻഷുറൻസുമായി ചേർന്നാണ് ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് 15 ലക്ഷം രൂപ പരിരക്ഷ ഈ ഹെൽത്ത് ഇൻഷുറൻസ് ടോപ് അപ്പ് പ്ലാൻ നൽകുന്നത്. ഇതിൽ 15 ലക്ഷം ആണ് പരിരക്ഷ ലഭിക്കുന്നത്.
ആശുപത്രി പ്രവേശനത്തിന് മുമ്പും ശേഷവുമുള്ള ചെലവുകളുടെ കവറേജ്:
മുഖ്യധാരാ
മെഡിക്കൽ ചെലവുകൾ മാത്രമല്ല,
ഒപിഡി (ഔട്ട്-പേഷ്യന്റ് വിഭാഗം) ചെലവുകളുടെയും ചെലവും സമീപകാലത്ത്
വർദ്ധിച്ചിട്ടുണ്ട്, ഇത് ആരോഗ്യ ഇൻഷുറൻസ് പോളിസി വാങ്ങുന്നത്
കൂടുതൽ പ്രധാനമാക്കിയിരിക്കുന്നു. പോളിസി നിർദ്ദേശിക്കുന്ന പ്രകാരം ആശുപത്രി
പ്രവേശന ചെലവുകൾ മാത്രമല്ല, ഒപിഡി, ഡയഗ്നോസ്റ്റിക്
പരിശോധനകൾ എന്നിവയ്ക്കായി വരുന്ന ചെലവുകളും മെഡിക്കൽ പോളിസികൾ ഉൾക്കൊള്ളുന്നു
എന്നത് ശ്രദ്ധേയമാണ്.
അധിക ആനുകൂല്യങ്ങൾ:
ആംബുലൻസ്
കവറേജ്, ഡേ-കെയർ ശസ്ത്രക്രിയകൾക്കുള്ള കവറേജ്, ആരോഗ്യ
പരിശോധനയ്ക്കുള്ള കവറേജ്, ആരോഗ്യ ഇൻഷുറൻസിന് കീഴിലുള്ള
വാക്സിനേഷൻ ചെലവുകൾ തുടങ്ങിയ ആനുകൂല്യങ്ങളും ഒരാൾക്ക് ലഭിക്കും.
ആദായനികുതി ആനുകൂല്യം:
ആരോഗ്യ ഇൻഷുറൻസ് പ്രീമിയങ്ങൾക്കുള്ള പേയ്‌മെന്റുകൾക്കും ഇന്ത്യൻ ആദായനികുതി നിയമത്തിലെ സെക്ഷൻ 80D പ്രകാരം നികുതി കിഴിവുകൾക്ക് അർഹതയുണ്ട്.
Key Features of the IPPB–Niva Bupa Health Insurance Plan
Affordable Premiums:
₹899
for an individual
₹1,399
for two adults
₹1,799
for two adults and one child
₹2,199 for two adults and two children
Coverage:
Sum
insured up to ₹15 lakh
Covers hospitalization expenses, surgeries, and other medical treatments
Eligibility:
Individuals
aged 18 to 65 years
Family
coverage options available
Additional Benefits:
Cashless
treatment at network hospitals
Tax benefits under Section 80D of the Income Tax Act
പോളിസി കവറേജ്
ഈ
പോളിസിയിൽ പ്രത്യേകിച്ച് അറിയേണ്ടത് പോളിസി ഉടമയ്ക്ക് ആശുപത്രിയിൽ
പ്രവേശിപ്പിക്കുമ്പോൾ 2
ലക്ഷം രൂപ വരെയുള്ള പോളിസി ക്ലെയിം ചെയ്യാൻ കഴിയില്ല എന്നുള്ളതാണ്. അതായത് നിങ്ങൾക്ക് ഒരു വർഷം 3 ലക്ഷം രൂപ ക്ലെയിം ചെയ്യുക ആണെങ്കിൽ ഇതിൽ 2
ലക്ഷം രൂപ ലഭിക്കുകയില്ല ഒരു ലക്ഷം മാത്രമേ ലഭിക്കുകയുള്ളൂ.
എന്നാൽ ഈ സ്കീമുമായി ബന്ധപ്പെട്ട ആശുപത്രികളിൽ അതേ വർഷം
തന്നെ 5 ലക്ഷം രൂപ വരെ പണരഹിത ഇടപാടുകളായി ക്ലെയിം ചെയ്യാൻ
കഴിയും. നിലവിൽ മറ്റ് ഏതെങ്കിലും ഇൻഷുറൻസ് പദ്ധതികളുടെ പോളിസി ഉടമകളായവർക്കും ഈ
സ്കീമിൽ ചേരാൻ സാധിക്കുന്നതാണ്. ചില ആരോഗ്യ പ്രശ്നങ്ങൾ ഈ പോളിസിയിൽ
ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, ചില ആരോഗ്യ പ്രശ്നങ്ങൾ
അനുഭവിക്കുന്ന ആളുകൾക്ക് പോളിസിയിൽ ചേരാൻ കഴിയില്ല. പോളിസി വാങ്ങിയതിന് 30 ദിവസത്തിനുള്ളിൽ പോളിസി ഉടമ അനുഭവിക്കുന്ന മിക്കവാറും എല്ലാ ആരോഗ്യ
അവസ്ഥകളെയും രോഗങ്ങളെയും ഉൾക്കൊള്ളുന്ന ആരോഗ്യ ഇൻഷുറൻസ് പോളിസി, എന്നിരുന്നാലും, ആദ്യത്തെ രണ്ട് വർഷം വരെ ചില അപൂർവ
രോഗങ്ങൾക്ക് പരിരക്ഷ നൽകുന്നില്ല.
ഇന്ത്യൻ
പോസ്റ്റൽ വകുപ്പിന്റെ ബാങ്കിംഗ് പങ്കാളിയായ ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക്
വാഗ്ദാനം ചെയ്യുന്ന ഈ ആരോഗ്യ ഇൻഷുറൻസ് പോളിസി, ബാങ്കിൽ അക്കൗണ്ട് ഉള്ളവർക്ക് മാത്രമേ വാങ്ങാൻ
കഴിയൂ. അക്കൗണ്ട് ഇല്ലാത്തവർക്ക് 200 രൂപ അടച്ച് അക്കൗണ്ട് തുറക്കാൻ കഴിയും.
കൂടാതെ, 18 നും 60 നും ഇടയിൽ പ്രായമുള്ള മുതിർന്നവർക്ക്
മാത്രമേ പോളിസി വാങ്ങാൻ കഴിയൂ. കുഞ്ഞുങ്ങൾ ജനിച്ച് 91 ദിവസത്തിന് ശേഷം പോളിസിയിൽ ഉൾപ്പെടുത്താൻ
സാധിക്കും. പോളിസി പോസ്റ്റ്മാനിൽ നിന്നും വാങ്ങാൻ കഴിയും. പോളിസിയുടെ കൂടുതൽ വിശദാംശങ്ങൾക്കായി
അടുത്തുള്ള പോസ്റ്റ് ഓഫീസിൽ ബന്ധപ്പെടുക.
എന്താണ് ? പ്രയോജനങ്ങൾ എന്തൊക്കെ ? Read More - Sukanya Samriddhi Yojana-സുകന്യ സമൃദ്ധി യോജന (SSY).
0 അഭിപ്രായങ്ങള്‍