അബദ്ധത്തിൽ തെറ്റായ നമ്പറിലേക്ക് ഗൂഗിൾ പേ അല്ലെങ്കിൽ ഫോൺപേ ഒക്കെ ചെയ്തുട്ടുണ്ടെങ്കിൽ അത് ശരിയാക്കി എടുക്കാൻ ഒരു മാർഗ്ഗമുണ്ട്. ഗൂഗിൾ
ക്രോം ഓപ്പൺ ചെയ്തിട്ട് അതിൽ npci.org.in എന്ന് ടൈപ് ചെയ്ത് സെർച്ച്
ചെയ്യുക അപ്പോൾ ഇങ്ങനെ ഒരു സൈറ്റ് ഓപ്പൺ ആകും
അതിൽ ക്ലിക്ക് ചെയ്യുക എന്നിട്ട് ഒന്ന് സ്ക്രോൾ ചെയ്ത് താഴോട്ട് വരുമ്പോൾ അപ്പോൾ ഇവിടെ കൺസ്യൂമർ എന്നുള്ളത് കാണാൻ സാധിക്കും. അതിൽ ക്ലിക്ക് ചെയ്യുക.
അതിലെ യു പി ഐ കംപ്ലയിൻറ് എന്നുള്ളതിൽ ക്ലിക്ക് ചെയ്യുക പിന്നെ വരുന്ന ട്രാൻസാക്ഷൻ എന്നും നോൺ ട്രാൻസാക്ഷൻ
എന്നും കാണാൻ സാധിക്കും അതിൽ
ട്രാൻസാക്ഷൻ എന്നുള്ളത് ക്ലിക്ക് ചെയ്യാം.
അതിൽ
nature of transaction
എന്ന് കാണാൻ സാധിക്കും അതിൽ person to person പിന്നെ person
to merchant എന്നുള്ളതിൽ അതിൽ person to person സെലക്ട് ചെയ്യാം കാരണം നമ്മൾ
ക്യു ആർ കോഡ് സ്കാൻ ചെയ്യുക ആണെങ്കിൽ പ്രശ്നം വരാറില്ല. സാധാരണ പേഴ്സൺ ടു പേഴ്സൺ ട്രാൻസാക്ഷൻ നടക്കുമ്പോൾ ആയിരിക്കും
നമ്പർ തെറ്റാനുള്ള ചാൻസ് കൂടുതൽ.
അതിനു
ശേഷം തൊട്ട് താഴെ കാണുന്ന സെലക്ട് ഇഷ്യൂ ടൈപ്പ്
അതിൽ ക്ലിക്ക് ചെയ്തിട്ട് അതിൽ ഇൻ കറക്റ്റിലി ട്രാൻസ്‌ഫേർഡ് ടു
അനദർ അക്കൌണ്ട് എന്നുള്ളതിൽ ടിക് മാർക്ക് കൊടുക്കുക അതിനു ശേഷം താഴെ കൊടുത്തിരിക്കുന്ന വിവരങ്ങൾ ശരിയായി കൊടുക്കുക
കമമെന്റ്സ്
എന്നുള്ളതിൽ നമ്പറിലേക്ക് തെറ്റായി അയച്ചു
എന്നുള്ളത് കൊടുക്കുക. പിന്നെ ട്രാൻസാക്ഷൻ
ഐഡി കൊടുക്കുക അത് നിങ്ങളുടെ ഗൂഗിൾ പേ അല്ലെങ്കിൽ ഫോൺ പേയിൽ ഉണ്ടാകും നിങ്ങളുടെ
ബാങ്ക് ഏതാണെന്ന് കൊടുക്കുക എമൌണ്ട് എത്രയാണെന്ന് കൊടുക്കുക. ട്രാൻസാക്ഷൻ നടന്ന ദിവസം കൊടുക്കുക മെയിൽ ഐഡി
കൊടുക്കുക എന്നിട്ട് സബ്മിറ്റ് ചെയ്യുക
ഇങ്ങനെ
ചെയ്താൽ നിങ്ങൾ നമ്പർ മാറി തെറ്റായിട്ട് അയച്ച ആ എമൌണ്ട് തിരിച്ചു കിട്ടും.
0 അഭിപ്രായങ്ങള്‍